തിരകളില്ലാത്ത കടൽ കാണുന്നത് വന്യമായോരനുഭവമാണ്. ഞാൻ സ്വപ്നത്തിലാണ് അങ്ങിനെയുള്ള കടൽ കണ്ടിട്ടുള്ളത് . ഒരാളുടെ ഹൃദയത്തിൽ നിന്നും തിരകളെല്ലാം പിൻവാങ്ങിയാൽ അതിന്റെയർത്ഥം മനസ് ശാന്തമായെന്നാണോ ? ഒരിക്കലുമല്ല അതൊരു സുനാമിയുടെ മുന്നറിയിപ്പ് മാത്രമാണ് ........
Monday, June 8, 2015
Sunday, June 7, 2015
atheetham
ജാഗ്രത്തില്‍ (ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍) ജീവന് സ്ഥൂലശരീരവുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നു. സ്വപ്നത്തില്‍ ജീവന് സൂക്ഷ്മശരീരവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. സുഷുപ്തിയില്സ്ഥൂലശരീരം സൂക്ഷ്മശരീരത്തില്‍ ലയിക്കുന്നു. സൂക്ഷ്മശരീരം കാരണത്തില്‍ ലയിക്കുന്നു. തുടര്ന്ന്കാരണം മഹാകാരണത്തിനു അഭിമുഖമായി നില്ക്കുന്നു. അതുകൊണ്ടാണ് സുഷുപ്തിയില്‍ അനവദ്യമായആനന്ദം അനുഭവിക്കാന്‍ കഴിയുന്നത്. ജാഗ്രത്തും സ്വപ്നം തന്നെയാണ്, നീണ്ട സ്വപ്നം. ഉറക്കത്തിലെസ്വപ്നം സിനിമയ്ക്കുള്ളിലെ സിനിമപോലെയാണ്. ജാഗ്രത്ത് എന്ന സ്വപ്നത്തില്‍ നിന്നും ഉണരുമ്പോഴാണു യഥാര്‍ത്ഥ ഉറവിടത്തിലെത്തുന്നത്. ജീവന്റെ ഈ നീണ്ട പ്രയാണത്തില്‍ മരണത്തിനുവലിയപ്രസക്തിയൊന്നുമില്ല. മരണത്തില്‍ സ്ഥൂലശരീരം നശിക്കുന്നു അഥവാ സൂക്ഷ്മത്തില്ലയിക്കുന്നു. തുടര്‍ന്ന് സൂക്ഷ്മം കാരണത്തില്‍ ലയിച്ചിട്ട് അവ രണ്ടും കൂടി പുതിയൊരു സ്ഥൂലശരീരം സ്വീകരിക്കുന്നു... ജാഗ്രത്തില്‍ നിന്നും ഉണരുമ്പോഴാണ് സുഷുപ്തിയില്‍ എത്തുന്നത്. സുഷുപ്തിയില്‍ സ്ഥൂലം, സൂക്ഷ്മം എന്നിവ കാരണത്തില്‍ ലയിക്കുന്നു. ഒരു സാധാരണ വ്യക്തിക്ക് സ്വന്തം ഇഷ്ടപ്രകാരം സുഷുപ്തിയിലേക്കുണരാനോ മടങ്ങി വരാനോ സാധിക്കില്ല. എന്നാല്‍ ഒരു യോഗിക്ക് സ്വന്തം ഇഷ്ടപ്രകാരം സുഷുപ്തിയിലെത്താനും ഉണര്‍ന്നിരുന്നു കൊണ്ട് ആനന്ദം അനുഭവിക്കാനും ഇഷ്ടമുള്ളപ്പോള്‍ തിരികെ വരാനും സാധിക്കും. ജാഗ്രത്തില്‍ ബ്രഹ്മാണ്ഡ ശ്വാസമാണ് വ്യക്തി ശ്വസിക്കുന്നത്. എല്ലാ ജീവജാലങ്ങളും അതേ ശ്വാസം തന്നെയാണ് ശ്വസിക്കുന്നത്. ലോകചിന്തകള്‍ അവസാനിക്കുമ്പോള്‍ മുഞ്ജന്മസ്മരണകള് ഉണ്ടാകും. അപ്പോള്‍ പിണ്ഡാണ്ഡശ്വാസമാണ് ശ്വസിക്കുന്നത്. അതുകൊണ്ടാണ് ആ അവസ്ഥയില്‍ വ്യക്തി പുറത്തുനിന്നും ശ്വാസം എടുക്കാത്തത്. ദര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ അണ്ഡാണ്ഡശ്വാസമാണ് ശ്വസിക്കുന്നത്. സമാധിയില്‍(ഉണര്‍ന്നിരുന്നു കൊണ്ടുള്ള സമാധി) അണ്ഡാവസ്ഥയില് എത്തുന്നു. ഒരു വലിയ ആല്‍മരം അതിന്റെ വിത്തിലേക്ക് തിരികെ പോകുന്നതു പോലെ... ആ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരിക്കും... ആ വിത്ത് അതിന് ജന്മം കൊടുത്ത ആല്‍മരത്തിലേക്ക് പോകും... അത് അതിന്റെ വിത്തിലേക്ക് ... അങ്ങിനെ യഥാര്‍ത്ഥ ഉറവിടം തേടിയുള്ള യാത്ര തുടരും... അവസാനം എത്തുന്നത് ആദിയിലുണ്ടായ ആ നീലമേഘത്തുണ്ടിലേക്ക്... ആ നീലമേഘത്തുണ്ടാണ് യോഗികളുടെ അന്ത:കരണത്തില്‍ കുട്ടിക്കരണം മറിയുന്ന കുട്ടിബ്രഹ്മം .... ആദിനാരായണന്, ആലിലക്കണ്ണന്....
Posted by geethamg at 11:49 PM 0 comments
Subscribe to:
Posts (Atom)