മൌനം
2005ല്‍ ഒരു ദിവസം ഞങ്ങള്‍ ആശ്രമത്തിലെ ഭജനമന്ദിരത്തില്‍ സ്വാമിയുടെ സമീപം ഇരിക്കുകയായിരുന്നു. ആദ്യകാലങ്ങളില്‍ സ്വാമി വളരെയധികം തമാശകള്‍് പറയുകയും കഥകള്‍് പറഞ്ഞുതരികയും കാര്യങ്ങള്‍ വളരെയധികം വിശദീകരിക്കുകയും ചെയ്യുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് ഞങ്ങള്‍ക്ക് ആദ്ധ്യാത്മിക ഭാഷ പരിചിതമായപ്പോള്‍ സ്വാമിയുടെ ഭാഷണങ്ങള്‍ ചെറിയ ചെറിയ വരികളിലൊതുങ്ങി. പിന്നീടത് വാക്കുകളും ചിലപ്പോഴൊക്കെ നിറഞ്ഞ മൌനവുമായി മാറി.
അന്നു ഞങ്ങള്‍ സ്വാമിയുടെ അടുത്തിരിക്കുമ്പോള്‍ രാത്രിയായിരുന്നു. സ്വാമി മൌനത്തെക്കുറിച്ചാണ് സംസാരിച്ചത്. വാക്കുകള്‍ മാത്രം. സമ്പൂര്‍ണ്ണത, നിറവ്, ആനന്ദം, അസ്തിത്വം തുടങ്ങി മൌനത്തെ വെളിപ്പെടുത്തുന്ന വാക്കുകള്‍. അപ്പോള്‍ കറണ്ട് പോയി. ഭജനമന്ദിരത്തിന്‍റെ അങ്ങേയറ്റത്തുള്ള നിലവിളക്കില്‍ നിന്നും വരുന്ന ചെറിയ പ്രകാശം മാത്രം. സ്വാമിയുടെ മുഖം പോലും എനിക്ക് കാണാന്‍ പറ്റുന്നില്ല. എന്‍റെ എല്ലാ ഇന്ദ്രിയങ്ങളും സ്വാമിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വാമിയുടെ വാക്കുകളുടെ ഇടയിലുള്ള gap കൂടിക്കൂടി വന്നു. ഒരോ വാക്കിനുശേഷവും അടുത്ത വാക്കിനായി അങ്ങേയറ്റം ഏകാഗ്രതയോടെ ഞാനിരുന്നു. മനസ്സില്‍ ചലനങ്ങളൊന്നുമില്ലാതെയായി..
പ്രഭാഷണത്തിനൊടുവില്‍ സ്വാമി പറഞ്ഞു ‘എന്‍റെ വാക്കുകളുടെ ഇടവേളകളില്‍ നിങ്ങളെന്താണോ അനുഭവിച്ചത് അതാണ് മൌനത്തിന്‍റെ ആനന്ദം’. ശരിയാണ് ആ ആനന്ദം, ആ നിറവ് എത്രയോ ദിവസം എന്നില്‍ നിറഞ്ഞു നിന്നു.
ഇന്ന് ഒരു മണി മുഴങ്ങുന്നതു കേള്‍ക്കുമ്പോള്‍ ഓരോ മുഴക്കത്തിന്‍റെയും ഇടവേളകളില്‍ ഞാന്‍ ആനന്ദം അനുഭവിക്കാറുണ്ട്. മുന്‍പ് അത് ശൂന്യതയായിട്ടാണ് അനുഭവപ്പെട്ടിരുന്നത്.
മൌനം നിറവാണ്, അത് ശൂന്യതയല്ല
1 comments:
orupaadu guruvachanangalum athra nallathalla geetha.varikalkkidayil vayikan ariyavunna manassinte nigoodathakal thedunna thannepolullavarodu athu parayendathillallo !!!!
Post a Comment